‘പാര്‍ട്ടി തീരുമാനം അംഗീകരിക്കും, വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും’: എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് സസപെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വ്യക്തമാക്കി.

‘പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കും. പാര്‍ട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്‌കളങ്കത തെളിയിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും.കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്ന സൂചനയാണ് എനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശരിയല്ല. നാളെ വീണ്ടും അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകും. മൊബൈല്‍ ഫോണ്‍ ഹാജരാക്കണം എന്നാണ് നിര്‍ദേശം. സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്നയുടെ ആരോപണങ്ങള്‍ എല്ലാം സത്യമാണെന്ന് ആരും കണ്ണടച്ചു വിശ്വസിക്കരുത്’- എംഎല്‍എ കൂട്ടിച്ചേര്‍ത്തു.