തിരുവനന്തപുരം: ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില് സംസ്ഥാനത്തെ ദീപാവലി ആഘോഷങ്ങളില് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതല് 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില് രാത്രി 11.55 മുതല് പുലര്ച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സര്ക്കാര് ഉത്തരവ് പുറപ്പെടുവിച്ചു. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്.
അതേസമയം, ആഘോഷങ്ങളില് ഹരിത പടക്കം മാത്രമേ ഉപയോഗിക്കാന് പാടുള്ളൂ. ഇത്തരം കാര്യങ്ങള് ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടര്മാര്ക്കും ജില്ലാ പൊലീസ് മേധാവിമാര്ക്കും നിര്ദ്ദേശം നല്കി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.

