തിരുവനന്തപുരം: കേരളത്തില് ഇന്ന് മുതല് ഒക്ടോബര് 25 വരെ ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 11 ജില്ലകളിലാണ് നിലവില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചത്. നാളെ ഒമ്ബത് ജില്ലകളില് യെല്ലോ അലേര്ട്ടുണ്ട്.
അതേസമയം, കേരള തീരത്ത് ഒക്ടോബര് 21നും ലക്ഷദ്വീപ് തീരത്ത് ഒക്ടോബര് 21 മുതല് 23 വരെ മത്സ്യബന്ധനത്തിനു പോകാന് പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്ണാടക തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ല. കേരള തീരത്ത് ഒക്ടോബര് 21 നും ലക്ഷദ്വീപ് തീരത്ത് ഒക്ടോബര് 21 മുതല് 23 വരെ മണിക്കൂറില് 40 മുതല് 45 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ച ജില്ലകള്
21-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
22-10-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
22-10-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്.
23-10-2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം.
ജാഗ്രതാ നിര്ദ്ദേശങ്ങള് അറിയാം
21-10-2022: മാലിദ്വീപ് തീരം, തെക്ക്- കിഴക്കന് ബംഗാള് ഉള്ക്കടല്, അതിനോട് ചേര്ന്നുള്ള മധ്യ കിഴക്കന് ബംഗാള് ഉള്ക്കടല്, ആന്ഡമാന് കടല്, നിക്കോബാര് ദ്വീപ് എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 45 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
22-10-2022: മാലിദ്വീപ് തീരത്ത് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 65 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ആന്ഡമാന് കടല് അതിനോട് ചേര്ന്നുള്ള മധ്യ കിഴക്കന്, മധ്യ പടിഞ്ഞാറന്, തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 50 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 60 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
23-10-2022: മാലിദ്വീപ് തീരത്ത് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 65 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ആന്ഡമാന് കടല്, ഒറീസ വെസ്റ്റ് ബംഗാള് തീരങ്ങള്, വടക്കന് ബംഗാള് ഉള്ക്കടല്, അതിനോട് ചേര്ന്നുള്ള മധ്യ, തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 50 മുതല് 60 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 70 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
24-10-2022 നും 25-10-2022 നും: ആന്ഡമാന് കടല്, ഒറീസ വെസ്റ്റ് ബംഗാള് തീരങ്ങള്, വടക്കന് ബംഗാള് ഉള്ക്കടല് , അതിനോട് ചേര്ന്നുള്ള മധ്യ, തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 60 മുതല് 70 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 80 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

