ഡോ.എപിജെ അബ്ദുള് കലാം സാങ്കേതിക സര്വകലാശാലയിലെ വൈസ് ചാന്സലര് നിയമനത്തില് ന്യായീകരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു. ഡോ.എം എസ് രാജശ്രീ മതിയായ യോഗ്യതയും കാഴ്ചപ്പാടുമുള്ള വ്യക്തിയാണെന്നും, സുപ്രീംകോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്നടപടികള് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡോ.എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി ഇന്ന് റദ്ദാക്കിയിരുന്നു. വി സി നിയമനത്തില് ചാന്സലര്ക്ക് പാനല് കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് കൈമാറുക മാത്രമാണെന്ന് ചെയ്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2013ലെ യുജിസി നിയമം ലംഘിച്ചു കൊണ്ടാണ് വി. സി നിയമനം നടന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സര്വകലാശാല മുന് ഡീന് ശ്രീജിത്ത് പി. എസ് ആണ് കോടതിയെ സമീപിച്ചത്.
അതേസമയം, യുജിസി ചട്ടങ്ങള് പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില് നിയമനം നടത്താന് അധികാരമുണ്ടെന്നായിരുന്നു വാദിഭാഗത്തിന്റെ വാദം. ഈ വാദമാണ് കോടതി തള്ളിയത്. യുജിസിയുടെ അനുമതിയോടെയാണ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം റദ്ദാക്കിയത്. എന്നാല്, വി സി നിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധിയില് സന്തോഷമുണ്ടെന്ന് ഹര്ജിക്കാരന് പ്രതികരിച്ചു. തനിക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്ന് തോന്നിയതിനാലാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും ഡോ. പി എസ് ശ്രീജിത്ത് കൂട്ടിച്ചേര്ത്തു.

