തിരുവനന്തപുരം: സര്ക്കാരിനും സര്വകലാശാലകള്ക്കുമെതിരെ നിലപാടെടുത്ത ഗവര്ണര്ക്കെതിരെ പ്രത്യക്ഷ പ്രതിഷേധം സംഘടിപ്പിക്കാന് ഇന്ന് ചേര്ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില് തീരുമാനമായി.
മന്ത്രിമാരെ പിന്വലിക്കുമെന്ന ഗവര്ണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണ്. ഇല്ലാത്ത അധികാരം പറഞ്ഞ് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് നടത്തുന്ന ഭീഷണിയെ തുറന്നു കാണിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഗവര്ണറുടെ നടപടിയെ മുന്പ് മുഖ്യമന്ത്രി പിണറായി വിജയന് പരോക്ഷമായി വിമര്ശിച്ചിരുന്നു.
അതേസമയം, കേരള സര്വകലാശാല സെനറ്റില് നിന്നും ഗവര്ണര് പുറത്താക്കിയത് നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് 15 സെനറ്റ് അംഗങ്ങള് ഹൈക്കോടതിയെ സമീപിച്ചു. പുറത്താക്കിയവര്ക്ക് രജിസ്ട്രാര് ഔദ്യോഗിക അറിയിപ്പ് നല്കിയതോടെ അടുത്തമാസം നാലിനും 19നുമിടയിലെ യോഗത്തില് പങ്കെടുക്കാന് ഇവര്ക്കുളള ക്ഷണക്കത്ത് പിന്വലിച്ചതായി കണക്കാക്കും.

