ടിപി നന്ദകുമാറിന്റെ പരാതി; വീണാ ജോർജിനെതിരെ കേസ്

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കേസ്. ക്രൈം വാരികയുടെ എഡിറ്റർ ടിപി നന്ദകുമാറിന്റെ പരാതിയിൽ വീണാ ജോർജിനെതിരെ കേസെടുത്തത്. തനിക്കെതിരെ കള്ളപ്പരാതി നൽകാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ക്രൈം നന്ദകുമാർ നൽകിയിരുന്ന പരാതി.

എറണാകുളം അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എട്ടുപേർക്കെതിരെയാണ് കോടതി നിർദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നേരത്തേ, നന്ദകുമാറിനെതിരെ കേസെടുത്തിരുന്നു.