വനിതാ ഐപിഎല്ലിന് അനുമതി നല്കി ബി.സി.സി.ഐ മുംബൈയില് ചൊവ്വാഴ്ച നടന്ന ബിസിസിഐയുടെ വാര്ഷിക ജനറല് ബോര്ഡ് യോഗത്തിലാണ് ഇക്കാര്യത്തില് അന്തിമ തീരുമാനം ഉണ്ടായത്.
‘വനിതാ ഇന്ത്യന് പ്രീമിയര് ലീഗിന് അനുമതി നല്കാന് വാര്ഷിക ജനറല് ബോഡി തീരുമാനിച്ചിരിക്കുന്നു,’ ബിസിസിഐ വാര്ത്താക്കുറിപ്പില് അറിയിച്ചു. എപ്പോഴായിരിക്കും ഐപിഎല് നടക്കുകയെന്ന കാര്യത്തില് തീരുമാനമൊന്നും തന്നെ എടുത്തിട്ടില്ല. അടുത്ത വര്ഷം മാര്ച്ചിലായിരിക്കും ആദ്യ വനിത ഐപിഎല് നടക്കുകയെന്ന് ചില മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. എന്നാല്, ഇക്കാര്യത്തില് ബിസിസിഐ പിന്നീട് തീരുമാനം പ്രഖ്യാപിക്കും.
അഞ്ച് ടീമുകളായിരിക്കും ആദ്യത്തെ ഐപിഎല്ലില് പങ്കെടുക്കുക. ദക്ഷിണാഫ്രിക്കയില് നടക്കുന്ന 2023ലെ വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും ഐപിഎല് നടക്കുകയെന്നാണ് സൂചന. 18 കളിക്കാരായിരിക്കും ഓരോ ടീമിന്റെയും ഭാഗമായി ഉണ്ടാവുകയെന്ന് ഇഎസ്പിഎന് ക്രിക് ഇന്ഫോ റിപ്പോര്ട്ട് ചെയ്യുന്നു. ഇതില് 6 കളിക്കാര് വിദേശ താരങ്ങളായിരിക്കും. എന്നാല് പ്ലേയിങ് ഇലവനില് അഞ്ച് വിദേശതാരങ്ങളെ ഉള്പ്പെടുത്താന് അനുവദിച്ചേക്കും.

