കുരുക്ക് മുറുകുന്നു; എൽദോസ് കുന്നപ്പള്ളിലിനെതിരെ വധശ്രമത്തിന് കൂടി കേസെടുത്തു

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിലിന് കുരുക്ക് മുറുകുന്നു. എംഎൽഎക്കെതിരെ വധശ്രമത്തിന് കൂടി കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ബലാത്സംഗ കുറ്റത്തിന് പുറമെയാണ് എൽദോസ് കുന്നപ്പള്ളിന് എതിരെ വധശ്രമക്കുറ്റം കൂടി ചുമത്തിയിരുന്നത്. വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ചില സമൂഹമാധ്യമങ്ങൾക്കെതിരെ യുവതി സൈബർ പോലീസിന് പരാതി നൽകിയിട്ടുണ്ട്.

307, 354 ആ വകുപ്പുകൾ പ്രകാരമാണ് എംഎൽഎക്കെതിരെ നടപടി സ്വീകരിച്ചത്. വധശ്രമം സംബന്ധിച്ച് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എൽദോസിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി സൈബർ പോലീസ് രേഖപ്പെടുത്തി. ഓൺലൈൻ മാധ്യമങ്ങൾ വ്യാജവാർത്ത പ്രസിദ്ധീകരിക്കുന്നാരോപിച്ചും യുവതി പരാതി നൽകിയിരുന്നു.

ഈ പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. യുവതിയെ വീണ്ടും കോവളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ, എംഎൽഎ ഒരാഴ്ചയിലേയാറെയായി ഒളിവിൽ കഴിയുകയാണ്. വിശദീകരണ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തായും യുവതി വെളിപ്പെടുത്തി.