വാഷിംഗ്ടൺ: തിങ്കളാഴ്ച ഏറ്റവും മോശം ദിവസമെന്ന് ഔദ്യോഗികമായി പ്രഖ്യാപനം നടത്തി ഗിന്നസ് ലോക റെക്കോർഡ്. കഴിഞ്ഞ ദിവസമാണ് ഗിന്നസ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ശനിയും ഞായറുമുള്ള അവധി ദിനങ്ങൾക്ക് ശേഷം തിങ്കളാഴ്ച വീണ്ടും സ്കൂളിലും കോളജിലും ജോലി സ്ഥലങ്ങളിലുമെല്ലാം പോകേണ്ടി വരുന്നതിനാൽ തിങ്കളാഴ്ചയോട് പരക്കെ എല്ലാവർക്കും വെറുപ്പാണ്.
അതിനാൽ, ഗിന്നസിന്റെ ഈ പ്രഖ്യാപനത്തിന് വലിയ സ്വീകരണമാണ് ലഭ്യമായിട്ടുള്ളത്. തങ്ങളുടെ മനസ് വായിച്ച റെക്കോർഡ് എന്ന തരത്തിൽ നിരവധി പേർ പ്രഖ്യാപനത്തിന് മറുപടി നൽകിയിട്ടുണ്ട്.

