എറണാകുളം മഹാരാജാസ് കോളേജിലെ ഒരു കൂട്ടം വിദ്യാര്ത്ഥികളൊരുക്കിയ ‘ബാക്കി വന്നവര്’ 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്തു. 12000 രൂപയാണ് ചിത്രത്തിന്റെ നിര്മാണചിലവ്. മഹാരാജാസിലെ പൂര്വ്വ വിദ്യാര്ത്ഥി അമല് പ്രസിയാണ് ചിത്രം സംവിധാനം ചെയ്തത്.
മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലേക്കാണ് ചിത്രം മത്സരിക്കുന്നത്. മലയാളം സിനിമ ടുഡേ വിഭാഗത്തില് 12 സിനിമകള് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകനായ ആര് ശരത്ത്, ചെയര്മാന് ജീവ കെ ജെ, ഷെറി, രഞ്ജിത്ത് ശങ്കര്, അനുരാജ് മനോഹര് എന്നീ സംവിധായകരുള്പ്പെട്ട സമിതിയാണ് സിനിമകള് തിരഞ്ഞെടുത്തത്. ഇന്റര്നാഷണല് കോമ്ബറ്റീഷന്, വേള്ഡ് സിനിമ, ഇന്ത്യന് സിനിമ, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങള് പ്രദര്ശിപ്പിക്കുന്നത്.

