തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രൊജക്ട് ഓഫീസിലും ജില്ലാ പ്രൊജക്ട് ഓഫീസുകളിലും ഡെപ്യുട്ടേഷൻ നിയമനം. ജില്ലാ പ്രൊജക്ട് ഓഫീസിനു കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും നിലവിൽ ഒഴിവുള്ള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ബി.ആർ.സി ട്രെയിനർ തസ്തികകളിലേക്കാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.
വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ www.ssakerala.in ൽ ലഭിക്കും. അതേസമയം, സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ബാസ്കറ്റ് ബോൾ പരിശീലകന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
എൻ.ഐ.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഒക്ടോബർ 30ന് 59 വയസ് കവിയരുത്. താത്പര്യമുള്ളവർ 19ന് രാവിലെ 10.30ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

