തിരുവനന്തപുരം: തെക്കന് കേരളത്തിലെ രാഷ്ട്രീയവും, വടക്കന് കേരളത്തിലെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് കെ.സുധാകരന് നടത്തിയ പരാമര്ശത്തില് മറുപടിയുമായി മന്ത്രി വി. ശിവന്കുട്ടി. ‘ശ്രീമാന് കെ സുധാകരന്, തെക്കും വടക്കുമല്ല പ്രശ്നം, മനുഷ്യ ഗുണമാണ് വേണ്ടത്’- എന്ന് മന്ത്രി ഫേസ്ബുക്കില് കുറിച്ചു.
അതേസമയം, തെക്കന് കേരളത്തിലെ രാഷ്ട്രീയവും, വടക്കന് കേരളത്തിലെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് ന്യൂ ഇന്ത്യന് എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പരാമര്ശം. ‘രാവണനെ കൊലപ്പെടുത്തി ലങ്കയില് നിന്നും രാമനും, ലക്ഷ്മണനും, സീതയും പുഷ്പക വിമാനത്തില് മടങ്ങുകയായിരുന്നു. പുഷ്പക വിമാനം കേരളത്തിന്റെ തെക്കന് ഭാഗത്തിന് മുകളിലൂടെ പോകുമ്പോള് ലക്ഷ്മണന് രാമനെ വിമാനത്തില് നിന്നും തള്ളിയിട്ട് സീതയെയും കൊണ്ട് കടന്നുകളയാന് ചിന്ത വന്നു. എന്നാല്, തൃശ്ശൂരിന് മുകളില് എത്തിയപ്പോള് ലക്ഷ്മണന് ആ ചിന്ത ഇല്ലാതായി. ലക്ഷ്മണന് പശ്ചാത്താപം തോന്നി. അപ്പോള് രാമന് അനുജന്റെ തോളില് പിടിച്ച് പറഞ്ഞു. ഞാന് നിന്റെ മനസ് വായിച്ചു. അത്തരം ആലോചന നിന്റെ തെറ്റ് അല്ല, അത് നമ്മള് സഞ്ചരിച്ച് വന്ന മണ്ണിന്റെ പ്രശ്നമാണ്’- ഈ കഥയാണ് സുധാകരന് ഉദ്ധരിച്ചത്.

