ന്യൂഡൽഹി: മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരികാസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം വന്നതിനെ തുടർന്ന് അദ്ദേഹം ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഡൽഹിയിൽ ആർ എം എൽ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നും നിലവിലെ അവസ്ഥ തൃപ്തികരമാണെന്നും ആർഎംഎൽ ആശുപത്രി അധികൃതർ വ്യക്തമാക്കി. വയോജന ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയിൽ അംഗമായ കടന്നപ്പള്ളി ഭോപ്പാലിലേക്ക് പോകാനാണ് ഡൽഹി സ്റ്റേഷനിലെത്തിയത്. കടന്നപ്പള്ളിയുടെ അനാരോഗ്യത്തെ തുടർന്ന് സമിതിയുടെ യാത്ര റദ്ദാക്കിയതായും അധികൃതർ വിശദീകരിച്ചു.

