രുചി മാത്രമല്ല ഒട്ടേറെ ആരോഗ്യ ഗുണങ്ങളും കറുവപ്പട്ടയ്ക്കുണ്ട്. ആരോഗ്യത്തിനും പാചകത്തിനും കറുവപ്പട്ട ഏറെ ഗുണപ്രദമാണ്. കറുവപ്പട്ട ദിവസവും കഴിയ്ക്കുന്നതിലൂടെ ആരോഗ്യപരമായി ഒട്ടേറെഗുണങ്ങൾ ലഭിക്കും.
പ്രമേഹ രോഗികൾ കറുവപ്പട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ പഞ്ചസാര കുറയ്ക്കും. അമിതവണ്ണത്തിനും ശരീരഭാരം കുറയ്ക്കാനും കറുവപ്പട്ട സഹായിക്കുന്നും. കുടൽ പ്രശ്നങ്ങൾ മാറാനും ആമാശയ സംബന്ധമായ രോഗങ്ങൾ അകറ്റാനും ഇത് നല്ലതാണ്.
എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവപ്പട്ട ചേര്ത്ത പാല് കുടിക്കുന്നത്. ചുമ, ശ്വാസം മുട്ടൽ എന്നിവയെ ശമിപ്പിക്കാനും സ്വരം ശുദ്ധമാക്കാൻ കറുവപ്പട്ട പ്രയോജനം ചെയ്യും. ചര്മ്മം കൂടുതല് ലോലമാകാനും മുഖക്കുരു മാറ്റാനുമുള്ള കഴിവും കറുവാപ്പട്ടയ്ക്കുണ്ട്.
ദഹനപ്രശ്നങ്ങള്ക്കും കറുവാപ്പട്ട കഴിക്കുന്നത് ഒരുപരിധിവരെ പരിഹാരമാണ്. പ്രായധിക്യം കാരണമുള്ള വാതം പോലുള്ള രോഗങ്ങള്ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് കഴിക്കാം. സന്ധിവാതം, വിട്ടുമാറാത്തതുമായ വേദന തുടങ്ങിയ സാഹചര്യങ്ങളിലും കറുവാപ്പട്ട ഉപയോഗിക്കാം.

