ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ്

തിരുവനന്തപുരം: സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിശദമായ ബയോഡേറ്റയും, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ-22 എന്ന വിലാസത്തിൽ ഒക്ടോബർ 29ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org യിൽ ലഭിക്കും.

അതേസമയം, നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ഗസ്റ്റ് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/കൂടിക്കാഴ്ച നടത്തും.

ഇലക്ട്രോണിക്സ് എൻജിനീയറിങ് ഗസ്റ്റ് ലക്ചറർ (1 ഒഴിവ്), അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) ഗസ്റ്റ് (1 ഒഴിവ്) ഒക്ടോബർ 17നു രാവിലെ 10നും മെക്കാനിക്കൽ എൻജിനിയറിങ് ഗസ്റ്റ് ലക്ചറർ (1 ഒഴിവ്) ഒക്ടോബർ 18നു രാവിലെ 10.30നുമാണ് പരീക്ഷ/കൂടിക്കാഴ്ച. ഓരോ ഒഴിവു വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തി പരിയവും ഉള്ളവർക്ക് മുൻഗണന നൽകും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണം.