സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് നിയമമന്ത്രി മന്ത്രി പി രാജീവ് പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും നേട്ടങ്ങള്‍ ബോധ്യപ്പെടാന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ കേസ് ഗൗരവമായ പ്രശ്നമാണെന്നും പൊലീസ് ആവശ്യമായ നടപടി എടുത്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് നീങ്ങും.
അതിനിടെ, ചൊവ്വാഴ്ച മുതല്‍ എം.എല്‍.എ ഒളിവിലെന്നാണ് സൂചന. എം.എല്‍.എ ഹോസ്റ്റല്‍ ഉള്‍പ്പെടെ എല്‍ദോസ് കുന്നപ്പള്ളി എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.

