ധാക്ക: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ അവസാന പന്തില്‍ വീഴ്ത്തി ശ്രീലങ്ക ഫൈനലിലെത്തി. രണ്ടാം സെമി ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അച്ചിനി കുലസൂര്യ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഒമ്ബത് റണ്‍സ് വേണമായിരുന്നു പാകിസ്ഥാന് ജയിക്കാന്‍.
ആദ്യ അഞ്ച് പന്തില്‍ ആറ് റണ്‍സെടുക്കാനെ പാക്കിസ്ഥാന് കഴിഞ്ഞുള്ളു. ഇതോടെ അവസാന പന്തില്‍ ജയത്തിലേക്ക് മൂന്ന് റണ്‍സ് വേണമെന്നായി. അവസാന പന്ത് ഫുള്‍ടോസ് ആയെങ്കിലും നേരെ എക്‌സ്ട്രാ കവര്‍ ഫീല്‍ഡറുടെ കൈയിലേക്കാണ് പാക് ബാറ്ററായ നിദാ ദര്‍ അടിച്ചത്. ക്യാച്ചായിരുന്ന പന്ത് കവിഷ ദില്‍ഹാരി നിലത്തിട്ടു. ഇതിനിടെ ഒരു റണ്‍സ് ഓടിയെടുത്ത നിദാ ദര്‍ രണ്ടാം റണ്ണിനായി ഓടിയെങ്കിലും റണ്‍ ഔട്ടായി. ഇതോടെ ശ്രീലങ്ക ഒരു റണ്ണിന്റെ അവിശ്വസനീയ ജയം സ്വന്തമാക്കി. സ്‌കോര്‍ ശ്രീലങ്ക 20 ഓവറില്‍ 122-6, പാക്കിസ്ഥാന്‍ 20 ഓവറില്‍ 121-6. അതേസമയം, ഫൈനലില്‍ ഇന്ത്യയോടാണ് ശ്രീലങ്ക ഏറ്റുമുട്ടേണ്ടത്.

