റിയാദ്: ഏത് പ്രായത്തിലുള്ള ആളുകൾക്കും ഹജ്ജ് നിർഹിക്കാൻ അനുമതി നൽകി സൗദി അറേബ്യ. ആൺതുണയില്ലാതെ വന്ന് സ്ത്രീകൾക്കും ഹജ്ജ് നിർവ്വഹിക്കാൻ അനുമതി നൽകി. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്.
കോവിഡ് പശ്ചാത്തലത്തെ തുടർന്ന് ഹജ്ജിനുള്ള പ്രായപരിധി 65ൽ താഴെയാക്കിയ തീരുമാനമാണ് സൗദി സർക്കാർ പിൻവലിച്ചു. കൂടുതൽ തീർത്ഥാടകർക്ക് ഹജ് നിർവഹിക്കാൻ പുതിയ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹജ്ജിനോ ഉംറയ്ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാം.
പ്രായപരിധി പിൻവലിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റിനെ സൗദിഹജ്ജ് മന്ത്രാലയം അറിയിച്ചു. 70 വയസ് കഴിഞ്ഞവർക്ക് നറുക്കെടുപ്പില്ലാതെ നേരത്തെ ഹജ്ജിന് വരാമായിരുന്നു. കോവിഡിനെ തുടർന്ന് പ്രായപരിധി കഴിഞ്ഞ തവണ 65 ആയി കുറച്ചിരുന്നു.

