കശ്മീർ പ്രശ്നത്തിൽ നെഹ്റുവിനെ വെള്ളപൂശുകയാണ്; ജയറാം രമേശിന് മറുപടിയുമായി കിരൺ റിജിജു

ന്യൂഡൽഹി: കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ജയറാം രമേശ് നടത്തിയ പരാമർശത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു. കശ്മീർ പ്രശ്നത്തിൽ നെഹ്റുവിനെ വെള്ളപൂശുകയാണ് ജയറാം രമേശ് ചെയ്യുന്നതെന്ന് കിരൺ റിജിജു വ്യക്തമാക്കി.

കശ്മീർ രാജാവായിരുന്ന ഹരിസിങ്ങിന് ലയനവുമായി ബന്ധപ്പെട്ട് അങ്കലാപ്പുണ്ടായിരുന്നെന്നും സ്വയം സ്വാതന്ത്ര്യത്തിനായി മോഹമുണ്ടായിരുന്നെന്നും എന്നാൽ പാകിസ്താൻ കടന്നുകയറിയതോടെയാണ് ഇന്ത്യയിൽ ലയിച്ചതെന്നുമായിരുന്നു ജയറാം രമേശിന്റെ പരാമർശം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യയുമായുള്ള ലയനത്തിൽ മഹാരാജാ ഹരി സിങ് മടിച്ചുവെന്നത് ചരിത്രപരമായ നുണയാണെന്ന് കിരൺ റിജിജു ഈ പരാമർശത്തിന് മറുപടി നൽകി.

കശ്മീർ ലയനം വൈകിയതിൽ ജവഹർലാൽ നെഹ്റുവിന്റെ സംശയാസ്പദമായ പങ്ക് സംരക്ഷിക്കാൻ ഇത് വളരെക്കാലമായുള്ള പ്രചാരണമാണിത്. ന്ത്യയുമായുള്ള ലയനത്തിനായി മഹാരാജ ഹരി സിംഗ് ആദ്യമായി നെഹ്റുവിനെ സമീപിച്ചത് സ്വാതന്ത്ര്യത്തിന് ഒരു മാസം മുമ്പ് 1947 ജൂലൈയിലാണ്. എന്നാൽ മഹാരാജാവിനെ നെഹ്‌റു തള്ളിപ്പറഞ്ഞെന്ന് കിരൺ റിജിജു അറിയിച്ചു. കശ്മീരിനെ ഇന്ത്യയുമായുള്ള ലയനം വൈകിപ്പിച്ചത് മഹാരാജ ഹരിസിങ്ങല്ലെന്നും നെഹ്റുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.