ആമിര്‍ഖാന്റെ പുതിയ പരസ്യചിത്രം ഇറങ്ങിയതിനു പിന്നാലെ ഹിന്ദു ആചാരത്തെ പരിഹസിച്ചുവെന്ന ആരോപണങ്ങള്‍ ശക്തമാകുന്നു.
വിവാഹ ശേഷം ഭാര്യ വീട്ടിലേക്ക് എത്തുന്ന നവവരനായിട്ടാണ് ആമിര്‍ പരസ്യത്തില്‍ എത്തുന്നത്. ഇതാണ് ഒരു വിഭാഗം പേരെ ചൊടിപ്പിച്ചത്. ആമിര്‍ ഖാന്‍ എപ്പോഴും ഹിന്ദു ആചാരങ്ങളെ പരിഹസിക്കുന്ന പരസ്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണെന്നും ഇവര്‍ പറയുന്നു. ഹിജാബ് ബുര്‍ഖ, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. ആചാരങ്ങളില്‍ നിന്ന് മാറാന്‍ നടിമാരെ ആമിര്‍ ബ്രെയിന്‍ വാഷ് ചെയ്യുന്നെന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍. കിയാര അദ്വാനിയാണ് പരസ്യത്തില്‍ ആമിറിനൊപ്പം അഭിനയിച്ചിരിക്കുന്നത്.

