പാവയ്ക്ക അത്ര നിസാരക്കാനല്ല…

കയ്പാണെങ്കിലും നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പാവയ്തക്ക. പാവയ്ക്ക എൽഡിഎൽ കൊളസ്‌ട്രോൾ (മോശം കൊളസ്ട്രോൾ) കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്ത ധമനികളിലെ തടസ്സം നീക്കം ചെയ്യാനും സഹായിക്കും. വിട്ടുമാറാത്ത ചുമ, ശ്വസന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

പാവയ്ക്ക ജ്യൂസ് പതിവായി കുടിക്കുന്നത് കാൻസർ സാധ്യത കുറയ്ക്കും. കാൻസർ കോശങ്ങളുടെ വ്യാപനത്തിനെതിരെ പ്രവർത്തിക്കാനുള്ള കഴിവ് പാവയ്ക്കയ്ക്ക് ഉണ്ട്. ആസ്ത്മ, ശ്വാസകോശ അണുബാധ എന്നിവ തടയാനും പാവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്.

നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പാവയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യുകയും സഹായിക്കും. അതിനാൽ, യ്ക്കുള്ള ഫലപ്രദമായ പരിഹാരമാണ് പാവയ്ക്ക ജ്യൂസ്. പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളാണ് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പാവയ്ക്ക ഗുണം ചെയ്യും.