തിരുവനന്തപുരം: സംസ്ഥാന നരബലി വാർത്ത റിപ്പോർട്ട് ചെയ്ത് പശ്ചാത്തലത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. മലയാളിക്ക് നരബലി ഒരു കെട്ടുകഥയായിരുന്നുവെന്നും എന്നാൽ ഇന്ന് കമ്യൂണിസ്റ്റുകാരനായ ഒരാൾ, അതും സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗം രണ്ട് സ്ത്രീകളെ കഴുത്തറുത്ത് നരബലി നടത്തിയെന്ന വാർത്ത മലയാളിയെ ഞെട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നവകേരളത്തിന്റെ അട്ടിപ്പേറവകാശവുമായി വീരവാദം മുഴക്കി നടക്കുന്ന കമ്യൂണിസ്റ്റുകാർ സ്വന്തം അണികൾക്ക് നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം എത്രത്തോളം ഭീഭത്സമാണെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യനാകണം… മനുഷ്യനാകണം… എന്ന് പാട്ട് പാടിയാൽ പോര, മനുഷ്യനാകണം. മനുഷ്യത്വം എന്താണെന്ന് അണികളെ പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
മലയാളിക്ക് നരബലി ഒരു കെട്ടുകഥയായിരുന്നു.
എന്നാൽ ഇന്ന് കമ്യൂണിസ്റ്റുകാരനായ ഒരാൾ, അതും സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗം രണ്ട് സ്ത്രീകളെ കഴുത്തറുത്ത് നരബലി നടത്തിയെന്ന വാർത്ത മലയാളിയെ ഞെട്ടിക്കുകയാണ്.
നവകേരളത്തിന്റെ അട്ടിപ്പേറവകാശവുമായി വീരവാദം മുഴക്കി നടക്കുന്ന കമ്യൂണിസ്റ്റുകാർ സ്വന്തം അണികൾക്ക് നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം എത്രത്തോളം ഭീഭത്സമാണെന്ന് തെളിയിക്കുന്ന സംഭവമാണിത്.
മനുഷ്യനാകണം… മനുഷ്യനാകണം… എന്ന് പാട്ട് പാടിയാൽ പോര. മനുഷ്യനാകണം.
മനുഷ്യത്വം എന്താണെന്ന് അണികളെ പഠിപ്പിക്കണം.

