ന്യൂഡല്‍ഹി: ശാസ്ത്ര സാങ്കേതിക സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന്റെ പേര് നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് അധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്.
അതേസമയം, ഐടി സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് നേരത്തെ തരൂരിനെ മാറ്റിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുന്നതിനിടെയാണ് എഐസിസിയുടെ പുതിയ തീരുമാനം.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണ പരിപാടികള്‍ക്ക് വേഗം കൂട്ടുകയാണ് തരൂരും ഖാര്‍ഗേയും. ഖാര്‍ഗെ ബിഹാര്‍ യുപി സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തും. ഉത്തര്‍പ്രദേശില്‍ തന്നെയാണ് തരൂരിന്റെയും പ്രചാരണ പരിപാടികള്‍ നടക്കുന്നത്.

