തിരുവനന്തപുരം: സി-ഡാക്കിൽ ഒഴിവുകൾ. കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ സൊസൈറ്റിയായി പ്രവർത്തിക്കുന്ന സി-ഡാക്ക് 530 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രോജക്ട് എൻജിനീയർ-250, സീനിയർ എൻജിനീയർ-200, പ്രോജക്ട് മാനേജർ 50, പ്രോജക്ട് അസോസിയേറ്റ്-30 എന്നിങ്ങനെയാണ് ഒഴിവുകൾ.
തുടക്കത്തിൽ മൂന്നുവർഷത്തേക്കാണ് നിയമനം. കരാർ നിയമനമാണ്. തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മൊഹാലി, മുംബൈ, നോയിഡ, പുണെ, പട്ന, ജമ്മു, സിൽചർ, ഗുവാഹാട്ടി, ശ്രീനഗർ, ഛണ്ഡീഗഢ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഒഴിവുകളുള്ളത്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക ഓൺലൈനായി അപേക്ഷ നൽകാം.

