തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റിൽ (www.kelsa.nic.in) ലഭ്യമാണ്. ഓഫീസ് അറ്റൻഡന്റ്, സെക്ഷൻ ഓഫീസർ, ക്ലർക്ക്-കം-ടൈപ്പിസ്റ്റ്, സെക്രട്ടറി, ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകൾ.
അതേസമയം, സീനിയർ/ ജൂനിയർ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, സീനിയർ/ ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിൽ ട്രഷറി വകുപ്പിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17നകം അപേക്ഷിക്കണം. അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. യോഗ്യതകളും മറ്റ് വിശദവിവരങ്ങൾക്കും: www.treasury.kerala.gov.in.

