അംബാനിമാരോടും അദാനിമാരോടും തനിക്ക് അലർജിയില്ല; ശശി തരൂർ

ന്യൂഡൽഹി: അംബാനിമാരോടും അദാനിമാരോടും തനിക്ക് അലർജിയില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറാകുന്നുണ്ടെങ്കിൽ അത് തീർച്ചയായും വേണമെന്നാണ് യഥാർത്ഥ കോൺഗ്രസ് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1991ലെ ഉദാരവത്കരണത്തെ സ്വാഗതം ചെയ്ത ഒരാളാണ് താൻ. തനിക്ക് അദാനിമാരോടോ അംബാനിമാരോടോ അല്ലെങ്കിൽ രാജ്യത്തെ ജനങ്ങളെ സേവിക്കാൻ താത്പര്യക്കാരായ, രാജ്യത്ത് നിക്ഷേപം നടത്താൽ താത്പര്യപ്പെടുന്ന, ഇന്ത്യക്കാരായ ജനങ്ങൾക്ക് തൊഴിൽ നൽകുന്ന മറ്റേതെങ്കിലും ആനികളോടോ അലർജിയില്ല. തന്റെ സംസ്ഥാനത്ത് ആരെങ്കിലും വന്ന് നിക്ഷേപം നടത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വരുമാനം വർധിപ്പിക്കാൻ തയ്യാറാകുകയും ചെയ്യുന്നുണ്ടെങ്കിൽ അത് തീർച്ചയായും വേണം എന്നാണ് യഥാർത്ഥ കോൺഗ്രസ് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം വിമാനത്താവളം ലേലത്തിൽ എടുത്തപ്പോഴും തന്റെ മനോഭാവം അതായിരുന്നു. ലേലത്തിൽ അദാനി വിജയിച്ചു. നമ്മൾ സഹകരിക്കണം. അത് സംഭവിച്ചത് തന്റെ മണ്ഡലത്തിലാണെന്നും കൂട്ടിച്ചേർത്തു.