‘ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലാണ് അപ്പു’; ‘ഗന്ധാന്ധ ഗുഡി’ ട്രെയിലര്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചിട്ട് ഈ മാസം 29-ന് ഒരു വര്‍ഷം തികയുമ്പോള്‍ അദ്ദേഹം അഭിനയിച്ച അവസാനചിത്രമായ ഗന്ധാഡ ഗുഡിയുടെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. പുനീതിന്റെ ഭാര്യ അശ്വിനിയാണ് ട്രെയിലര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദി റീ ട്വീറ്റ് ചെയ്തിരിക്കുകയാണ്.

‘ലോകമെമ്പാടുമുള്ള ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലാണ് അപ്പു. അദ്ദേഹം പ്രതിഭയുള്ള വ്യക്തിത്വവും ഊര്‍ജ്ജസ്വലനുമായിരുന്നു, സമാനതകളില്ലാത്ത കഴിവുകളാല്‍ അനുഗ്രഹീതനായിരുന്നു. പ്രകൃതി മാതാവിനും കര്‍ണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധാഡ ഗുഡി. ഈ ഉദ്യമത്തിന് എന്റെ ആശംസകള്‍’- എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

അതേസമയം, നേരത്തേ ട്രെയിലറിനൊപ്പം ചേര്‍ത്ത കുറിപ്പില്‍ അശ്വിനി പുനീത് രാജ്കുമാര്‍ പ്രധാനമന്ത്രിയെ ടാ?ഗ് ചെയ്തിരുന്നു. തങ്ങളെ സംബന്ധിച്ചിടത്തോളം ഈ ദിവസം വളരെ വൈകാരികമാണെന്ന് അവര്‍ എഴുതി. അപ്പുവിന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ചിത്രമാണിത്. നിങ്ങളുമായുള്ള ഇടപഴകലുകള്‍ അപ്പു വളരെയധികം ഇഷ്ടപ്പെട്ടിരുന്നു’- അവര്‍ ട്വീറ്റ് ചെയ്തു.