ജോസ് കെ. മാണിയെ കേരള കോണ്ഗ്രസ് (എം) ചെയര്മാനായി തിരഞ്ഞെടുത്തു. തോമസ് ചാഴികാടന്, ഡോ. എന്. ജയരാജ്, ടി.കെ സജീവ് എന്നിവര് വൈസ് ചെയര്മാന്മാരുമായി. എന്.എം രാജുവാണ് ട്രഷറര്. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്.
സിപിഐഎം മാതൃകയില് 131 സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു. 45 അംഗ ജനറല് സെക്രട്ടറിമാരുടെ എണ്ണം 15 ആയി കുറച്ചു. കൂടാതെ 23 ഉന്നതാധികാര സമിതി അംഗങ്ങള്, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങള്, 131 സെക്രട്ടറിയേറ്റ് അംഗങ്ങള്, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങള് എന്നിവരെയും കോട്ടയത്ത് നടന്ന പാര്ട്ടി ജന്മദിന സമ്മേളനത്തില് തിരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിനെ പാര്ലമെന്ററി പാര്ട്ടി ലീഡറായും യോഗം അംഗീകരിച്ചു.
അതേസമയം, സംഘടനാ സംവിധാനത്തില് സെമി കേഡര് ലക്ഷ്യത്തിലേക്ക് മാറുന്ന രീതിയിലാണ് ഭാരവാഹിത്വത്തില് അഴിച്ചു പണി നടത്തിയത്.

