ലീഗൽ കൗൺസിലർ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹരിപ്പാട് ഗാന്ധിഭവൻ സ്‌നേഹവീട്ടിൽ ആരംഭിക്കുന്ന സർവീസ് പ്രൊവൈഡിംഗ് കേന്ദ്രത്തിലേക്ക് വനിത ലീഗൽ കൗൺസിലറെ നിയമിക്കുന്നു. സ്ത്രീപക്ഷ കാഴ്ചപ്പാടും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ നടത്തി മൂന്ന് വർഷത്തെ പരിചയവുമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. ഒരാഴ്ചയ്ക്കകം അപേക്ഷിക്കണം. ഇ-മെയിൽ: info@gandhibhavan.org. ഫോൺ: 9605034000

അതേസമയം, തൃശൂർ ജില്ല പഞ്ചായത്ത് ജില്ല പട്ടികജാതി വികസന ഓഫീസർ മുഖേന നടപ്പിലാക്കുന്ന അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം എന്ന പദ്ധതിയിലേയ്ക്ക് ബിഎസ്സി നഴ്സിംഗ്(വനിതകൾക്ക് മാത്രം), ബിടെക് (സിവിൽ) യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ല പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. ജില്ല പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ കരാർ വ്യവസ്ഥയിൽ സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനത്തിനായി നിയമിക്കും.

പ്രതിമാസം 10,000/ രൂപ ഓണറേറിയം നൽകും. ജാതി, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ല പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. പ്രായപരിധി : 22-30 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 15 വൈകിട്ട് 5 മണി. ഫോൺ: 0487-2360381.