തിരുവനന്തപുരം: അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ സിംപോസിയം നടത്തും. ‘കേരളത്തിന്റെ വികസനം സിൽവർലൈനിലൂടെ’ എന്നതാണ് വിഷയം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ റെയിൽ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഇതിൽ പങ്കെടുക്കാം. എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളുടെ സൗകര്യം പരിഗണിച്ചും ഓൺലൈനായാണ് സിംപോസിയം നടത്തുന്നത്.
സിംപോസിയത്തിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. താഴെയുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തും വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ് – https://keralarail.com/registration-form-for-student…/
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി സിംപോസിയം
അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വേണ്ടി കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ സിംപോസിയം നടത്തും. ‘കേരളത്തിന്റെ വികസനം സിൽവർലൈനിലൂടെ’ എന്നതാണ് വിഷയം. സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കാം.
എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ചും ഓൺലൈനായാണ് സിംപോസിയം നടത്തുന്നത്.
സിംപോസിയത്തിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. താഴെയുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തും വെബ്സൈറ്റ് വഴിയും റജിസ്റ്റർ ചെയ്യാം.
വെബ്സൈറ്റ് – https://keralarail.com/registration-form-for-student…/

