ന്യൂഡല്ഹി: പോപ്പുലര് ഫ്രണ്ട് നിരോധനത്തിന് പിന്നാലെ തനിക്ക് ഭീഷണിക്കത്ത് ലഭിച്ചതായി മഹാരാഷ്ട്രയിലെ ബിജെപി എംഎല്എ വിജയ്കുമാര് ദേശ് മുഖ്. പിഎഫ്ഐ അംഗത്തിന്റെ പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില് പോപ്പുലര് ഫ്രണ്ട് നേതാവ് മുഹമ്മദ് ഷാഫി ബിരാജ്ദാര് എന്നയാള്ക്കെതിരെയാണ് എംഎല്എ പരാതി നല്കിയിരിക്കുന്നത്.
അയോധ്യ രാം മന്ദിര്, കൃഷ്ണ ജന്മഭൂമി മന്ദിര് തുടങ്ങിയിടങ്ങളില് ചാവേറാക്രമണം നടത്തുമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും തങ്ങളുടെ റഡാറില് ഉണ്ടെന്നും തലയറുക്കുമെന്നും ഭീഷണിക്കത്തില് ചൂണ്ടിക്കാട്ടുന്നു. സംഭവത്തില് സോലാപുര് പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, കേന്ദ്ര ഏജന്സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് അഞ്ചു വര്ഷത്തേക്ക് പോപ്പുലര് ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചത്. പോപ്പുലര് ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകള്ക്കും നിരോധനമുണ്ട്.

