നാലാം വ്യാവസായിക വിപ്ലവം നയിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്; പ്രധാനമന്ത്രി

അഹമ്മദാബാദ്: ഇന്ത്യയിലെ വ്യവസായ മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സാമ്പത്തിക ശ്യംഖലയിൽ ഇന്ത്യയെ ഒരു സുപ്രധാന കണ്ണിയാക്കി മാറ്റുന്നതിൽ വ്യവസായ മേഖലയും സംരംഭകരും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാലാം വ്യാവസായിക വിപ്ലവം നയിക്കാനുള്ള ശേഷി രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ നടന്ന ‘ഇൻഡസ്ട്രി 4.0’ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

മുൻകാല വ്യാവസായിക വിപ്ലവങ്ങളുടെ ഭാഗമാകാനുള്ള അവസരം പല കാരണങ്ങളാൽ ഇന്ത്യയ്ക്ക് നഷ്ടമായിരിക്കാം. എന്നാൽ ഇന്ന് രാജ്യത്തിന് നാലാം വ്യവസായ വിപ്ലവം നയിക്കാനുള്ള കഴിവുണ്ട്. ഇന്ത്യയെആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികളും പരിഷ്‌കാരങ്ങളും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.