ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും

കൊച്ചി: ഐഎസ്എല്‍ ഫുട്ബോളിന്റെ ഒമ്ബതാം പതിപ്പിലെ ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.

കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന 16 പേരെ കേരള ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയപ്പോള്‍ 12 പേര്‍ പുതുതായെത്തി. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത്. ജെസെല്‍ കര്‍ണെയ്റോ നയിക്കുന്ന 27 അംഗ ടീമില്‍ ഏഴ് മലയാളി താരങ്ങളാണ് ഉള്ളത്. ഇവാന്‍ വുകോമനോവിച്ചിന്റെ പരിശീലനത്തിലാണ് ടീം ഇറങ്ങുന്നത്.