തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്ക്ക് പോപ്പുലര് ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കി എന് ഐ എ ഡി ജി പിക്ക് റിപ്പോര്ട്ട് നല്കിയെന്ന വാര്ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസിന്റെ പ്രതികരണം.
‘കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്ക്ക് നിരോധിത സംഘടനയായ പോപ്പുലര് ഫ്രണ്ട് ഒഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് എന് ഐ എ റിപ്പോര്ട്ട് കൈമാറി എന്ന വാര്ത്ത അടിസ്ഥാന രഹിതമാണ്.’- പൊലീസ് ഫേസ്ബുക്കില് കുറിച്ചു.
അതേസമയം, സിവില് പൊലീസ് ഉദ്യോഗസ്ഥര്, എസ്ഐമാര്, എസ്എച്ച്ഒ അടക്കമുള്ള 873 പൊലീസുകാര്ക്ക് പി എഫ് ഐയുമായി ബന്ധമുണ്ടെന്നും ഇവരെ എന് ഐ എ നിരീക്ഷിച്ചുവരികയാണെന്നും ചൂണ്ടിക്കാട്ടി പുറത്തു വന്ന റിപ്പോര്ട്ടുകളാണ് കേരള പൊലീസ് ഇപ്പോള് നിഷേധിച്ചിരിക്കുന്നത്.

