സംസ്ഥാനത്ത് പനി കൂടുന്നു; കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനിയുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധര്‍.

ഇന്നലെ മാത്രം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്കായി ചികിത്സ തേടിയത് 12,443 പേരാണ്. 670 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 8452 പേര്‍ കോവിഡ് ചികില്‍സയിലുണ്ട്. സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ 336 മരണം സ്ഥിരീകരിച്ചു.

അതേസമയം, പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും സ്ഥിതി ഗുരുതരമാകുന്നതായാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മഹാവ്യാധി അവസാനിച്ചിട്ടില്ലെന്നും മാസ്‌കും സാമൂഹിക അകലവും പരമാവധി പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. രാജ്യത്ത് കേരളത്തിലാണു മാസങ്ങളായി രോഗബാധിതരുടെ എണ്ണം കൂടി നില്‍ക്കുന്നത്.