സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തിൽ മത്സരം ഇല്ലാതെ കാനം വീണ്ടും സെക്രട്ടറിയായി. പ്രകാശ് ബാബുവോ വി എസ് സുനിൽകുമാറോ മത്സരിക്കുമെന്ന തരത്തിലുള്ള സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. സി ദിവാകരനും കെഇ ഇസ്മയിലും സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായി. പ്രായപരിധി കർശനമായി നടപ്പാക്കിയതോടെയാണ് ഇവർ പുറത്തായത്.

അതേസമയം, സെൻട്രൽ എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയിൽ പാർട്ടി കോൺഗ്രസ് കഴിയും വരെ കെ ഇയ്ക്ക് തുടരാൻ കഴിയും. പരസ്യ പ്രതികരണങ്ങളുടെ പേരിൽ കാപ്പിറ്റൽ പണിഷ്‌മെന്റ് വേണെന്ന പ്രതിനിധികളുടെ ആവശ്യം നെഞ്ചിൽ കത്തി കുത്തി ഇറക്കുംപോലെ അനുഭവപ്പെട്ടെന്നായിരുന്നു വിടവാങ്ങൽ പ്രസംഗത്തിൽ കെ ഇ പറഞ്ഞത്.

പി കബീർ, എ എസ് ആനന്ദ്കുമാർ, ആർ സജിലാൽ, ജി ബാബു, ഹണി ബഞ്ചമിൻ, ഡി സജി, ശുഭേഷ് സുധാകരൻ, ഷീന പറയങ്ങാട്ടിൽ, ഒ കെ സെയ്തലവി, ടി കെ രാജൻ മാസ്റ്റർ തുടങ്ങിയവരാണ് കാൻഡിഡേറ്റ് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടത്.