ഇന്ത്യൻ വ്യോമപാതയ്ക്ക് മുകളിൽ ഇറാനിയൻ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമപാതയ്ക്ക് മുകളിൽ ഇറാനിയൻ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനിൽ നിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിന് നേരെയാണ് ഭീഷണി. ഇന്ത്യൻ സുരക്ഷാ ഏജൻസികളുടേയും വ്യോമസേനയുടെയും കർശന നിരീക്ഷണത്തിലാണ് നിലവിൽ വിമാനം. മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വ്യോമസേന സുഖോയ് യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്.

പഞ്ചാബിലേയും ജോധ്പുരിലേയും വ്യോമതാവളങ്ങളിൽ നിന്നുള്ള സുഖോയ് യുദ്ധവിമാനങ്ങളാണ് വിന്യസിച്ചത്. അതേ സമയം ഏത് ഇറാനിയൻ വിമാനത്തിനാണ് ഭീഷണി ലഭിച്ചതെന്ന് വ്യക്തമല്ല. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.