ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഒഴിവ്

തിരുവനന്തപുരം: മങ്കി പോക്സ് ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ നിരീക്ഷണം ഊർജ്ജിതമാക്കുന്നതിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് – ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസായിട്ടുള്ള 18നും 45നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ കാർഡും ബയോഡേറ്റയും സഹിതം ഒക്ടോബർ ആറ് രാവിലെ 9.30ന് ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിയമനം തികച്ചും താത്കാലികമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.