ഇന്ന് ഗാന്ധിജയന്തി

ഇന്ന് ഒക്ടോബര്‍ 2 ഗാന്ധിജയന്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി.

സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വമാണ് മഹാത്മാഗാന്ധിയുടേത്. ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള മാര്‍ഗം അഹിംസയുടേതാകണമെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. ഗാന്ധിജിയോടുള്ള ആദരസൂചകമായി 2007 മുതല്‍ ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ രണ്ട് അഹിംസാ ദിനമായി ആചരിക്കുന്നു.

വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ച ഗാന്ധിജിക്ക് ഒരേസമയം വിശ്വാസത്തെയും യുക്തിചിന്തയേയും ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസവുമില്ലായിരുന്നു. ഒരു ആശയത്തോടും ഗാന്ധിജി മുഖം തിരിച്ചുനിന്നില്ല. സഹിഷ്ണുതയുടെ പരായമായിരുന്നു ഗാന്ധിയുടെ ജീവിതം. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടിയിരിക്കുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഗാന്ധിജി, രാജ്യത്തെ അവസാനത്തെ പൗരന്റെ കണ്ണീരും തുടക്കുന്നതാകണം ഓരോ പദ്ധതിയും ലക്ഷ്യമിടേണ്ടതെന്നും ഓര്‍മിപ്പിച്ചു.