ലഹരി വിരുദ്ധ ക്യാംപയിന്‍ ഉദ്ഘാടനം മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന്, ഞായറാഴ്ച സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍ ഉദ്ഘാടനം മാറ്റിവെച്ചു. പരിപാടിയുടെ ഉദ്ഘാടനം അടുത്ത വ്യാഴാഴ്ച നടത്തും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റി വെച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

അതേസമയം, ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയതില്‍ ക്രൈസ്തവ സഭകള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.