ട്രേഡ്‌സ്മാൻ തസ്തികയിൽ ഒഴിവുകൾ

തിരുവനന്തപുരം: സി.ഇ.ടി (കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൺഡ്രം)യിൽ വിവിധ വിഭാഗങ്ങളിലായി ട്രേഡ്‌സ്മാൻ തസ്തികയിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലായി വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.

എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 45 വയസ്സ്. താല്പര്യമുള്ളവർ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 11 ന് രാവിലെ 9.30 ന് ബന്ധപ്പെട്ട വിഭാഗത്തിലെത്തണം. വിവരങ്ങൾക്ക്: www.cet.ac.in. ഫോൺ: 0471- 2515561.

അതേസമയം, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും. ആറ് മാസക്കാലയളവിലേക്കാണ് നിയമനം. ഒരു ഒഴിവാണുള്ളത്. റേഡിയോളജിയിൽ പോസ്റ്റ് എം.എസ്സി ഡിപ്ലോമ/ എം.എസ്സി മെഡിക്കൽ ഫിസിക്‌സ് അല്ലെങ്കിൽ മറ്റേതെങ്കിലും ബിരുദാനന്തരം ബിരുദം/ എഇആർബിയുടെ അംഗീകാരമുള്ള ഡിപ്ലോമയോ അടിസ്ഥാനയോഗ്യതയും ഒരു വർഷത്തെ ഇന്റേൺഷിപ്പുമുള്ളവർക്കോ, ബിഎആർസിയുടെ ആർഎസ്ഒ മെഡിക്കൽ സർട്ടിഫിക്കറ്റുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യത. പ്രതിമാസ വേതനം 57,700 രൂപ. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2528855, 2528386.