വനിതാ ഏഷ്യാകപ്പ് ട്വന്റി-20: ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം

വനിതാ ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റലെ . ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം.

41 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 18.2 ഓവറില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍ ഇന്ത്യ: 20 ഓവറില്‍ ആറിന് 150, ശ്രീലങ്ക18.2 ഓവറില്‍ 109 ന് പുറത്ത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ജെമീമ റോഡ്രിഗസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വെറും 23 റണ്‍സെടുക്കുന്നതിനെ രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ ജെമീമയുടെ ഒറ്റയാള്‍ പോരാട്ടമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജെമീമ 53 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 76 റണ്‍സെടുത്തു.