ഇമോജികളുടെ അര്‍ത്ഥം യഥാര്‍ഥത്തില്‍ ഇങ്ങനെ

ഇമോജികള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തിലല്ല നാം പലപ്പോഴും അവ വ്യാപകമായി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ചെറുതായി ചിരിക്കുന്ന മുഖമുളള ഇമോജി പലപ്പോഴും നമ്മുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നാം അയക്കാറുണ്ട്. എന്നാല്‍ മില്ലേനിയല്‍സ് അടക്കം ചില ചെറുപ്പക്കാര്‍ ഇത് പരിഹാസ രൂപത്തിലുളള ചിരിയ്ക്കായാണ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ ആശയവിനിമയത്തില്‍ പ്രശ്നം സൃഷ്ടിക്കാം.

എന്നാല്‍ ഇമോജികള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തിലല്ല പലപ്പോഴും അവ വ്യാപകമായി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ചെറുതായി ചിരിക്കുന്ന മുഖമുളള ഇമോജി പലപ്പോഴും നമ്മുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നാം അയക്കാറുണ്ട്. എന്നാല്‍ മില്ലേനിയല്‍സ് അടക്കം ചില ചെറുപ്പക്കാര്‍ ഇത് പരിഹാസ രൂപത്തിലുളള ചിരിയ്ക്കായാണ് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ ആശയവിനിമയത്തില്‍ പ്രശ്നം സൃഷ്ടിക്കാം. തലതിരിഞ്ഞ സ്മൈലി മുഖമുളള ഇമോജിയുണ്ട്. പലരും തമാശയോ, പരിഹാസമോ, വിഡ്ഡിത്തമോ ഒക്കെ പറയുമ്‌ബോള്‍ ഉപയോഗിക്കുന്ന ഇമോജിയാണിത്. എന്നാല്‍, ചിലര്‍ക്കിത് കൊളളാം എന്ന അര്‍ത്ഥത്തിലാണ് തോന്നാറ് എന്ന് ടെക്സ്റ്റ് എനിവെയര്‍ നടത്തിയ ആയിരക്കണക്കിന് പേര്‍ പറയുന്നു.

കൈ ഉയര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ഇമോജി ചിലര്‍ ഉപയോഗിക്കാറുണ്ട്. ഇത് വിവരം നല്‍കുന്ന ഇന്‍ഫൊര്‍മേഷന്‍ ഡസ്‌ക് പേഴ്സണ്‍ ആണ് ശരിക്കും. എന്നാല്‍ പലരും ‘എന്തായാലും’ എന്നര്‍ത്ഥം വരുന്ന ഭാഗത്ത് ഇത് ഉപയോഗിക്കുന്നു. മൂക്കില്‍ നിന്നും പുക വരുന്ന ദേഷ്യപ്പെടുന്ന തരത്തിലെ ഇമോജിയുണ്ട്. ദേഷ്യം വരുന്നതായാണ് പലരും ഇതിനെ ഉപയോഗിക്കുന്നത്. എന്നാല്‍ ചിലര്‍ മൂക്ക് ചീറ്റുന്നതിന് പകരം ഇത് ഉപയോഗിക്കുന്നു. ആശങ്കയോടെ പല്ല് കടിക്കുന്ന ഇമോജിയുണ്ട്. ആശങ്ക, നാണക്കേട് തോന്നുന്ന സന്ദര്‍ഭങ്ങളിലാണ് നാം ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ചിലര്‍ ഇത് ദേഷ്യത്തിന്റെ ഇമോജിയായി ഉപയോഗിക്കുന്നു. ക്ഷമ ചോദിക്കുന്നതിന് ഇരുകൈകള്‍ ചേര്‍ത്ത ഇമോജി നാം തൊഴുന്നതിനായി സൂചിപ്പിച്ചാണ് ഉപയോഗിക്കാറ്.