പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം സ്വാഗതം ചെയ്ത നിലപാടിൽ മാറ്റമില്ല; എം കെ മുനീർ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം സ്വാഗതം ചെയ്ത നിലപാടിൽ മാറ്റമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. കോഴിക്കോട് സി എച്ച് മുഹമ്മദ് കോയ അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.

രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ല. ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സംബന്ധിച്ചുള്ള നിലപാട് മുനീർ മാറ്റിയെന്ന ലീഗ് ജനറൽ സെക്രട്ടറി പിഎംഎ. സലാമിന്റെ പരാമർശത്തിന് പിന്നാലെയായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം. നിരോധനത്തെ സ്വാഗതം ചെയ്തിട്ടില്ലെന്നും, പിഎഫ്‌ഐയെ മാത്രം തെരഞ്ഞുപിടിച്ച് നിരോധിച്ചത് ശരിയായില്ലെന്നുമായിരുന്നു സാലാമിന്റെ പ്രതികരണം.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതം ചെയ്തുള്ള പ്രസ്താവന മുനീർ പിന്നീട് തിരുത്തിയിട്ടുണ്ടെന്നും സലാം അറിയിച്ചു.