ഇന്ത്യ-ദക്ഷിണാഫ്രിക്കക്കെതിരായ ടി20: ബുംറയ്ക്ക് പകരം സിറാജ്‌

ഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ഐ പരമ്പരയില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് കളിക്കും. ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തത്.

ബുംയ്ക്ക് നടുവിന് പരിക്കേറ്റിട്ടുണ്ടെന്നും നിലവില്‍ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ് താരമെന്നും ബിസിസിഐയുടെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെക്കാലമായി പരിക്കിന്റെ പിടിയിലാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യാ കപ്പിലും ബുംറക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല.