യുഎസിലേക്ക് പോകാൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് അപ്പോയ്ന്റ്‌മെന്റിനായി കാത്തിരിക്കേണ്ടത് രണ്ട് വർഷം

ന്യൂഡൽഹി: യുഎസിലേക്ക് പോകാൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് അപ്പോയ്ന്റ്‌മെന്റിനായി കാത്തിരിക്കേണ്ടത് രണ്ട് വർഷമെന്ന് റിപ്പോർട്ട്. എന്നാൽ, വെറും രണ്ടു ദിവസത്തിനുള്ളിൽ ചൈനീസ് പൗരന്മാർക്ക് അപ്പോയ്ന്റ്‌മെന്റ് ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്.

ഇന്ത്യയിൽ നാലിടത്ത് യുഎസ് കോൺസുലേറ്റുകൾ ഉണ്ട്. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിൽ വിസയ്ക്ക് അപേക്ഷ കൊടുത്ത് അപ്പോയ്ന്റ്‌മെന്റിനായി കാത്തിരിക്കേണ്ട സമയം വളരെ കൂടുതലാണെന്നാണ് വിവരം.

മുംബൈയിലെ കോൺസുലേറ്റിൽ അപേക്ഷ സമർപ്പിക്കുന്നവർക്ക് അപ്പോയ്ന്റ്‌മെന്റ് ലഭിക്കാൻ 848 ദിവസവും ഡൽഹിയിലെ എംബസിയിൽനിന്ന് അപ്പോയ്ന്റ്‌മെന്റ് ലഭിക്കാൻ 833 ദിവസവും കാത്തിരിക്കണം. സ്റ്റുഡന്റ് വീസകൾക്ക് ഡൽഹിയിലും മുംബൈയിലും 430 ദിവസം ആണ് കാത്തിരിപ്പു സമയം.

582 ദിവസമാണ് ഹൈദരാബാദിലെ കോൺസുലേറ്റിൽ വിസിറ്റിങ് വിസയ്ക്കു വേണ്ടത്. 430 ദിവസമാണ് സ്റ്റുഡന്റ് വിസയ്ക്ക് വെയ്റ്റ് ടൈം. 780 ദിവസവും സ്റ്റുഡന്റ് വിസയ്ക്ക് 29 ദിവസവും ചെന്നൈയിലെ കോൺസുലേറ്റിൽ വിസിറ്റിങ് വിസയ്ക്ക് വെയ്റ്റ് ടൈം ഉണ്ട്. കൊൽക്കത്തയിലെ എംബസിയിൽ നിന്ന് വിസിറ്റിങ് വിസയ്ക്ക് 767 ദിവസവും സ്റ്റുഡന്റ് വിസയ്ക്ക് 444 ദിവസവുമാണ് വെയ്റ്റ് ടൈം.