കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക വാങ്ങി ദിഗ് വിജയ് സിങ്

ന്യൂഡൽഹി: മുതിർന്ന നേതാവ് ദിഗ് വിജയ് സിങ് കോൺഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇതിനായി അദ്ദേഹം നാമനിർദ്ദേശ പത്രിക വാങ്ങിയിട്ടുണ്ട്.

അധ്യക്ഷസ്ഥാനത്തേക്ക് വെള്ളിയാഴ്ച്ച പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി അശോക് ഗെഹ്ലോത് മത്സരരംഗത്തുനിന്ന് പിന്മാറിയോ എന്ന കാര്യത്തിൽ വ്യക്തയില്ല. വെള്ളിയാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.

മലപ്പുറത്ത് ഭാരത് ജോഡോ യാത്രയിലായിരുന്ന ദിഗ് വിജയ് സിങ്ങിനെ സോണിയ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അശോക് ഗെഹ്ലോത്ത് സോണിയ ഗാന്ധിയെ കണ്ട് രാജസ്ഥാനിലെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്തും.

പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെയ്ക്കും. സോണിയ ഗാന്ധി എടുക്കുന്ന തീരുമാനം അശോക് ഗെഹ്ലോതിന്റെ സ്ഥാനാർഥിത്വത്തിൽ നിർണായകമാണെന്നാണ് വിവരം.