തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 മത്സരം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. രാത്രി 7 മണി മുതലാണ് മത്സരം.
ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം മണ്ണില്‍ ആദ്യ പരമ്ബര നേട്ടം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ ടീമിന് ഊര്‍ജം പകരുന്നതാണ് കാണികളുടെ ആവേശം. പരമ്ബര വിജയങ്ങളുടെ അകമ്ബടിയോടെയാണ് ദക്ഷിണാഫ്രിക്ക കാര്യവട്ടത്തേക്ക് എത്തുന്നത്. ഇംഗ്ലണ്ടിനെയും അയര്‍ലണ്ടിനെയും അവരുടെ നാട്ടില്‍ തകര്‍ത്ത ദക്ഷിണാഫ്രിക്ക വിദേശത്തെ ഹാട്രിക് പരമ്ബര നേട്ടമാണ് ലക്ഷ്യമിടുന്നത്. ഡേവിഡ് മില്ലറും ബാവുമയും അടങ്ങുന്ന ബാറ്റിങ് നിര കരുത്തരാണ്. ഇന്ത്യയെപ്പോലെ ബോളിങ് ആശങ്കയും. ബാറ്റിങിന് അനുകൂലമായ പിച്ചും വേഗമുള്ള ഔട്ട് ഫീല്‍ഡും കാണികള്‍ക്ക് വിരുന്നൊരുക്കിയേക്കും.

