പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസുകളിൽ പോലീസ് റെയ്ഡ്; പണമിടപാട് ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു

ആലപ്പുഴ: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ഓഫീസുകളിൽ പരിശോധന തുടർന്ന് പോലീസ്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസുകളുടെ പൂട്ട് തല്ലിതകർത്ത് പോലീസ് റെയ്ഡ് നടത്തി. ആലപ്പുഴ ടൗണിലെ ജില്ലാ കമ്മിറ്റി ഓഫീസുകളിലാണ് പരിശോധന നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അമ്പലപ്പുഴ, മണ്ണഞ്ചേരി എന്നിവിടങ്ങളിലെയും ഓഫീസുകളിൽ റെയ്ഡ് നടത്തി. പണമിടപാട് ഉൾപ്പെടെയുള്ള രേഖകളും ഓഫീസിൽ നിന്നും പിടിച്ചെടുത്തു.

മണ്ണഞ്ചേരിയിൽ ഹർത്താൽ ദിവസം പ്രകടനം നടത്തിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹർത്താൽ ദിവസം വിദ്വേഷ മുദ്രാവാക്യം മുഴക്കിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ചൊവ്വാഴ്ച്ച 221 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി.
വിവിധ ജില്ലകളിൽ അറസ്റ്റിലായവരുടെ എണ്ണം.

വിവിധ ജില്ലകളിൽ നിന്നും അറസ്റ്റിലായവരുടെ എണ്ണം

തിരുവനന്തപുരം സിറ്റി – 52
തിരുവനന്തപുരം റൂറൽ – 152
കൊല്ലം സിറ്റി – 191
കൊല്ലം റൂറൽ – 109
പത്തനംതിട്ട – 137
ആലപ്പുഴ – 73
കോട്ടയം – 387
ഇടുക്കി – 30
എറണാകുളം സിറ്റി – 65
എറണാകുളം റൂറൽ – 47
തൃശൂർ സിറ്റി – 12
തൃശൂർ റൂറൽ – 21
പാലക്കാട് – 77
മലപ്പുറം – 165
കോഴിക്കോട് സിറ്റി – 37
കോഴിക്കോട് റൂറൽ – 23
വയനാട് – 114
കണ്ണൂർ സിറ്റി – 52
കണ്ണൂർ റൂറൽ – 12
കാസർഗോഡ് – 53