തിരുവനന്തപുരം: സിൽവർലൈൻ യാഥാർത്ഥ്യമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ച് കെ റെയിൽ. തൊട്ടടുത്തുള്ള ജില്ലയിലേക്ക് പോകണമെങ്കിൽ പോലും മണിക്കൂറുകളാണ് ബസിലും ട്രെയിനിലും കാറിലുമൊക്കെ ചെലവഴിക്കേണ്ടതെന്ന് കെ റെയിൽ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ റെയിൽ ഇക്കാര്യം അറിയിച്ചത്. മണിക്കൂറുകളുടെ കാത്തിരിപ്പ് വേണ്ട സിൽവർലൈനിൽ എത്താം തൊട്ടടുത്ത ജില്ലകളിലേക്ക് മിനിട്ടുകൾക്കുള്ളിലെന്നും കെ റെയിൽ പറയുന്നു.
മികച്ച യാത്രാസൗകര്യങ്ങൾക്ക് നിലവിലുള്ള ഇക്കാലത്തും ഇങ്ങനെ നഷ്ടപ്പെടുത്താനുള്ളതാണോ മനുഷ്യന് ഏറ്റവും വിലപ്പെട്ട സമയമെന്നും കെ റെയിൽ ചോദിക്കുന്നു. സിൽവർലൈൻ വരും, യാത്രാശീലങ്ങൾ മാറും എന്ന വാചകവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
തൊട്ടടുത്തുള്ള ജില്ലയിലേക്ക് പോകണമെങ്കിൽ പോലും മണിക്കൂറുകളാണ് ബസിലും ട്രെയിനിലും കാറിലുമൊക്കെ ചെലവഴിക്കേണ്ടത്. മികച്ച യാത്രാസൗകര്യങ്ങൾക്ക് നിലവിലുള്ള ഇക്കാലത്തും ഇങ്ങനെ നഷ്ടപ്പെടുത്താനുള്ളതാണോ മനുഷ്യന് ഏറ്റവും വിലപ്പെട്ട സമയം…
സിൽവർലൈൻ വരും, യാത്രാശീലങ്ങൾ മാറും

